രക്തസാക്ഷികള്‍

ഞാന്‍ വന്ന വഴിയില്‍ കണ്ടു ആ കാല്‍പാടുകള്‍
കാലം വന്നു വിളിച്ചിട്ടും എനിക്കായി കാത്തുനിന്നവ
എന്നോട് പറയാന്‍ എന്നെ കേള്‍പ്പിക്കാന്‍
ഒരുപാടു കഥകള്‍ കാത്തുവെച്ചവര്‍

കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍
കേട്ട സ്വാതന്ത്ര്യം അവകാശമാക്കുവാന്‍
നല്ല നാളേക്കായി സ്വന്ത ജന്മം ബലി കൊടുത്തവര്‍
അമരന്മാരിധീര പുത്രന്മാര്‍

ചുറ്റും പ്രകാശം പരത്താന്‍ സ്വയം എരിഞ്ഞൊടുങ്ങി
നാളെയുടെ വഴികാട്ടിയായി നന്മയുടെ നിറദീപമായി
മനസ്സുകളിലെരിയുന്ന കെടാവിളക്കായി
മറയാതെ നിന്നവര്‍

ചോര കൊണ്ട് ചരിത്രമെഴുത്തിയവര്‍
ജീവിതം കൊണ്ടു സന്ദേശമായവര്‍
നമിക്കുന്നു നിങ്ങളെ സാഷ്ടാംഗം
ഹ്രദയം കൊണ്ടെഴുതിയ അഭിവാദ്യങ്ങള്‍

Advertisements

സൗഹ്രദം

ഞാനൊരു കവിത എഴുതി.നാളെ നിരൂപകരുടെ കൊലവിളിക്കും,സാഹിത്യബുദ്ധിജീവികളുടെ സുക്ഷമാണു വിശകലനങ്ങള്‍ക്കും പാത്രമായെക്കാവുന്ന എന്‍റെ കവിത ‘ഓട്ടോഗ്രാഫ്’.നിറമില്ലാത്ത ജീവിതാനുഭങ്ങള്‍ പകര്‍ത്തിയെഴുതിയ ആ കടലാസുതുണ്ടുകള്‍ എന്നെ കരയിപ്പിച്ചു. ഒരു പട്ടിണികാരന്‍റെ ആവേശത്തോടെയാണ് മറവിയുടെ ചവറുകൂനയില്‍ നിന്ന് ഓര്‍മ്മകള്‍ പെറുക്കിയെടുത്തത്,ഒടുവില്‍ ഓര്‍മകളുടെ നീറ്റലില്‍ വെന്തുരുകുമ്പോള്‍ തോന്നി വേണ്ടായിരുന്നു ഈ കവിതയും കണ്ണുനീരും.

ചിതലരിച്ചു തുടങ്ങിയ ഓട്ടോഗ്രാഫ് ബുക്കില്‍ ആരോ കുറിച്ചിട്ടതാണ് ഇതിന്‍റെ തുടക്കം. ഇനിയും മഷി ഉണങ്ങാത്ത വരികള്‍ ഭൂതകാലത്തിന്‍റെ നേര്‍കാഴ്ചയായി.

“ മരിക്കും വരെ പിരിയാതിരിക്കാം സുഹൃത്തേ
പിരിയുന്ന നാളില്‍ മരിക്കാം നമുക്ക് ” . . .

ഇന്ന് കൂട്ട് ഈ ഓര്‍മകളാണ് .ആര്‍ക്കോ വേണ്ടി ആടിതീര്‍ത്ത ജീവിതവേഷങ്ങള്‍ എന്‍റെ കാഴ്ചയെ മറച്ചിരുന്നു. കാണാതെ അറിയാതെ പോയ കാഴ്ചകള്‍ ഈ ഓട്ടോഗ്രാഫില്‍ ഞാന്‍ കണ്ടു.പണ്ടെങ്ങോ സംഭവിച്ച എന്‍റെ മരണം തിരിച്ചറിഞ്ഞു.എന്നെ ഭ്രമിപ്പിച്ച ജീവിതചക്രത്തിന്നടിയില്‍ പെട്ട് ചതഞ്ഞരഞ്ഞ എന്‍റെ മരണം. .

ശുഭ യാത്ര

വിട പറഞ്ഞ നിമിഷങ്ങളില്‍
വിറയാര്‍ന്ന വാക്കുകളില്‍
പറയാന്‍ മറന്നതെന്താണ്
നെയ്ത സ്വപ്നങ്ങളോ,എന്റെ നൊമ്പരങ്ങളോ

കാത്തിരുന്നത് നിനക്കു വേണ്ടി
കാത്ത് വെച്ചതും നിനക്കു വേണ്ടി
പറയാന്‍ മറന്നതും,മറക്കാന്‍ പഠിച്ചതും
നിനക്കു വേണ്ടി എന്റെ പ്രേയസി

എന്റെ മൌനത്തിനും
നിന്റെ യാത്രമൊഴിക്കും
ആയിരം അര്‍ത്ഥങ്ങള്‍,ആയിരം ഭാവങ്ങള്‍
വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു

കണ്ടു മുട്ടാം ഇനിയൊരിക്കല്‍
സ്വപ്നം കാണാം ഇനിയൊരിക്കല്‍
യാത്ര പറയാതെ പറയുന്നു ഞാന്‍
ശുഭയാത്ര എന്റെ പ്രേയസി

ആസിഫ്‌ പറഞ്ഞത്‌ ….

കോളേജ് നോട്ടിസ് ബോര്ഡില്‍ നിന്നാണ് ഐ.ഐ.ടി കാന്‍പുര്‍ രണ്ടാം വര്ഷ സിവില്‍ എന്ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്ക്കായി സമ്മര്‍ ക്യാംബ് നടത്തുന്നു എന്നറിഞ്ഞത് …ഒന്ന് ശ്രമിക്കാം എന്ന് കരുതി കയ്യിലിരുന്ന കുറെ സക്ഷ്യപത്രങ്ങളും,”civil engineer with a social concern” എന്നാ നീട്ടിപിടിചെഴുതിയ ലേഖനുവുമായി അപേക്ഷ അയച്ചു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഉള്ള തിരഞ്ഞെടുക്കപെട്ട 60 പേരില്‍ ഞാനും കടന്നുകൂടി.. ഐ.ഐ.ടി കാന്പൂ്റിന്റെ സുന്ദരമായ ക്യബ്ബസില്‍ ആ 30 ദിവസങ്ങള്‍ എനിക്ക് പുതിയ ഒരു അനുഭവം ആയിരുന്നു …
അപ്പോളാണ് ആദ്യമായി ആസിഫിനെ കണ്ടത് ..എന്‍ ഐ ടി ശ്രിനഗറില്‍ നിന്ന് എത്തിയ ഒരു പൂച്ചകണ്ണന്‍…ആദ്യദിവസം തന്നെ ഞങ്ങള്‍ നല്ല സുഹൃത്തക്കളായി..ഹാള്‍ നമ്പര്‍ നാലിലെ ഉറക്കമില്ലാത്ത രാത്രികളില്‍ ഞങ്ങള്‍ പലതിനെപററിയും സംസാരിച്ചു ..ശാന്തമായ കാശ്മീരിനെ പറ്റി,അതിന്‍റെ സ്വര്ഗ്ഗ തുല്യമായ പ്രക്രതിഭംഗിയെപറ്റി,സുന്ദരികളായ കാശ്മീരി പെണ്കൊടികളെ പറ്റി അങ്ങനെ പലതും ..
ഒരു പിടി നല്ല ഓര്മ്മ കള്‍ സമ്മാനിച്ച ഐ.ഐ.ടിയോട് യാത്ര പറഞ്ഞെങ്കിലും വല്ലപോഴും എത്തുന്ന ഇ –കത്തുകളിളുടെ ഞങ്ങള്‍ സൌഹ്രദം പുതുക്കി….ഇന്നലെ ഞങ്ങള്‍ ജി ടോക്ക് വഴി കുറെ സംസാരിച്ചു.ഏതാണ്ട് ഒരു വര്ഷത്തിനുശേഷം .. സ്വര്ഗ്ഗ തുല്യമെന്നു അവന്‍ വിശേഷിപ്പിചിരുന്ന നാടിനെ പറ്റി പറയുമ്പോള്‍ ഒരു തരം നിരാശയായിരുന്നു ആ വാക്കുകളില്‍ നിഴലിച്ചത്‌ …
Life is become a hell out here…..

എന്ന ആ വാക്കുകള്‍ എന്നെ ഒത്തിരി ചിന്തിപ്പിച്ചു….

ആരാണ് അവന്റെ സ്വര്ഗ്ഗത്തെ നരകമാക്കിയത് ??
സ്വാര്‍ത്ഥ തല്പര്യങ്ങല്കായി കലാപം സ്രഷ്ടിക്കുന്ന വിഖടനവാദികാളോ??

എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുന്ന സര്ക്കാരോ ??

എന്‍റെ പ്രണയിനി ?

നൈനാന്‍ സാറിന്റെയ ജിയോ ടെക്നിക്കല്‍ എഞ്ചിനീയരിങ്ങ് ക്ലാസ്സില്‍ ഇരിക്കുബോഴാണ് അവള്‍ വീണ്ടും എന്‍റെ മനസിലേക്കു കടന്നു വന്നത്‌.എന്നായിരുന്നു ആദ്യത്തെ കണ്ടുമുട്ടല്‍ ??ഓര്മ‌കളുടെ പുസ്തകതാളുകള്‍ ഒരു വര്ഷം പുറകോട്ടു പോയി..പഴകിയ ഓര്മകള്‍ക്ക് ‌ ഇന്നിന്റെ പുതുമയും സൌരഭ്യവും…

ജൂനിയര്‍ പെണ്കുകട്ടികളെ ക്ലാസില്‍ കയറി പരിചയപെടുന്നത് സിനിയെര്സിറെ ജന്മാവകാശം ആയി മാറിയിട്ട് എത്ര കാലമായി ?? അറിയില്ല..ഒരു പക്ഷെ കലാലയങ്ങളോളം പഴക്കമുള്ള ഒരേര്‍പടാവാ.??.മൂത്ത ചേട്ടന്മാരായ ഞങ്ങള്‍ രണ്ടാം വര്ഷ് ക്ലാസ്സിലെത്തിയത്തിനു ഇതായിരുന്നു ഉദേശ്യം..ഗൌരവത്തിന്റെ മുഖംമൂടിയും ആയെത്തിയ ഞങ്ങളെ എതിരെല്ക്കാന് പേടിച്ച പേടമാന് മിഴികളുമായി അവരുണ്ടായിരുന്നു..ആ കൂട്ടത്തില്‍ എന്റെട കണ്ണുകള്‍ ആരെയോ തിരഞ്ഞു..ഞാനവളെ കണ്ടുമുട്ടി..എന്റെട പ്രണയിനിയെ (അങ്ങനെ വിളിക്കാവോ??) പ്രഥമദര്‍ശനുരാഗം??ഏയ്‌..ഇല്ലാ..എനിക്ക് അതില്‍ വിശ്വാസമില്ല…എന്നിട്ടും ആ മന്ദഹാസം എന്റെറ മനസിനെ മദിച്ചിരികുന്നു..
പിന്നീട് പലപ്പോഴും അതു സംഭവിച്ചു..കോണിപ്പടികളും,വാട്ടര്‍ ഡോക്ടറും എല്ലാം അതിനു സാക്ഷികളായി…പിന്നിടെപ്പോഴോ ആ മന്ദഹാസം സംഭാഷണങ്ങള്ക്ക് വഴി മാറി .. പേടമാന് മിഴികളില്‍ സൌഹ്രദത്തിന്റെ പുതു നാമ്പുകള്‍ ഞാന്‍ കണ്ടു…
എങ്കിലും ??
“എഴുന്നേറ്റു പോടെ……ക്ലാസ്സ്‌ കഴിഞ്ഞു …സാര്‍ പോയി…”പാപ്പിയുടെ ശബ്ദം ഒരു ഓര്മ്മ പെടുത്തലായി.. ഇനി ലഞ്ച് ബ്രേക്ക്‌….

കൂട്ടുകാരെ . . ..

അങ്ങനെ ബ്ലോഗ്‌ ലോകത്തില്‍ ഞാനിന്നു വലതുകാല്‍ വച്ച് ഗൃഹപ്രവേശം നടത്തുകയാണ് …  കുടുംബത്തിലെ കാരണവന്മാര്‍ക്കും തല മുതിര്‍ന്ന കുട്ടുകര്‍ക്കും ഈ കന്നികാരന്റെ വന്ദനം …കുറച്ചു കാലമായി ഇങ്ങനെ മലയാളംത്തില്‍ കത്തി വച്ചിട്ട്… പിന്നെ എന്ത് ചെയ്യാനാ ?? ചാണ്ടി കുഞ്ഞിന്റെ തെണ്ടിത്തരങ്ങളും ,മിണ്ടാപൂച്ചയും ,ഉപ്പു മാങ്ങയും ഒക്കെ കണ്ടിട്ട് അണ പൊട്ടി ഒഴുകുകയ ഭാഷ സ്നേഹം .. മടങ്ങി വരാം.. കുത്തി  കുറിക്കാന്‍  എന്തെങ്കിലുമൊക്കെ കണ്ടെത്തട്ടെ .. വീണ്ടും സന്ധികും വരേയ്ക്കും വണക്കം.